അവസരവാദത്തിന്റെ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രിയെന്നും എം.ബി. രാജേഷ് പറഞ്ഞു

പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും വ്യക്തമായ മദ്യനയം ആവിഷ്കരിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ എക്സൈസ് മന്ത്രിയും സിപിഎം നേതാവുമായ എം.ബി. രാജേഷ്. ഈ നയരാഹിത്യം കാരണം മദ്യ മേഖലയിൽ സർവ്വത്ര ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമെല്ലാം ഓന്ത് നിറം മാറുന്നതുപോലെയാണ് തങ്ങളുടെ നിലപാടുകൾ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു മദ്യനയം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഡ്രൈ ഡേ എടുത്തുകളയണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൂറിസം രംഗത്തെ സംരംഭകർ ഈ ആവശ്യം ഉന്നയിച്ചു. ആ യോഗത്തിന്റെ മിനുട്സും പൊക്കിപ്പിടിച്ച് ഡ്രൈ ഡേ എടുത്തുകളയാൻ പോകുന്നുവെന്ന് പറഞ്ഞ് അഴിമതി ആരോപണവും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരാണ് ഇവർ. ഇപ്പോൾ എന്തിനുള്ള നീക്കമാണ്? അരങ്ങൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത് -എം.ബി. രാജേഷ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ്. സർക്കാർ കേരളത്തിൽ മദ്യമൊഴുക്കി എന്ന് വ്യാജപ്രചരണം നടത്തിയവരാണ് ഇവർ. അന്ന് സർക്കാരിനെതിരെ സംസാരിച്ച കെസിബിസിയുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണ്? വി.എം. സുധീരന്റെ അഭിപ്രായമെന്താണ്? പറഞ്ഞതെല്ലാം വിഴുങ്ങുകയും അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരനല്ല, മറിച്ച് അവസരവാദത്തിന്റെ ചക്രവർത്തിയാണ് -എം.ബി. രാജേഷ് തുടർന്നു.
Content Highlights: Former Excise Minister MB Rajesh accused the UDF government of lacking a clear liquor policy and changing stances like a chameleon, questioning its push to scrap dry days after previously opposing similar moves.
Published: 20 Nov 2026, 09:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented