തിരുവനന്തപുരം: മന്ത്രി അറിയാതെതന്നെ ഡെപ്യൂട്ടി കമ്മീഷണർക്കും കമ്മീഷണർക്കും കൂടി ബാർ ലൈസൻസ് കൊടുക്കാവുള്ള സൗകര്യം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെയ്തുവച്ചതാണ് ബാർ ലൈസൻസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗവൺമെന്റ് അറിയാതെ ഒരു ബാറിനും ലൈസൻസ് കൊടുക്കില്ല. അതിൽ നിയന്ത്രണം ആവശ്യമാണ്. ഇതിൽ ഒരു മാറ്റം കൊണ്ടുവരുമെന്നും ഈ സർക്കാരിന്റെ ലിക്വർ പോളിസി വന്നുകഴിയുമ്പോൾ ആ ലിക്വർ പോളിസിക്ക് അനുസരിച്ചേ ബാർ ലൈസൻസ് അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 12 ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്. കാത്ത്ലാബ് ടെക്നീഷ്യൻമാരുടെ കുറവുമൂലം പല ആശുപത്രികളുടെയും പ്രവർത്തനം തടസപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ്, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ തസ്തികകൾ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടർന്ന് ജോലി ഭീഷണിയിലായ ആറ് പി.എസ്.സി ഉദ്യോഗാർഥികളെ സർവീസിൽ നിലനിർത്താൻ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ അഞ്ചു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മുൻപ് കാറ്റഗറി മാറ്റം വഴി ക്ലാർക്ക് തസ്തികയിലേക്ക് നൽകിയ സ്ഥാനക്കയറ്റം കോടതി ഉത്തരവ് പ്രകാരം റദ്ദാക്കി ജീവനക്കാരെ റിവേർട്ട് ചെയ്തതോടെയാണ് പി.എസ്.സി വഴി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം ലഭിച്ചവർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായത്.
Published: 04 Nov 2026, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented