തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരുടെ മുന്നിൽവെച്ച് അഞ്ചംഗ സംഘത്തിന്റെ പരസ്യമദ്യപാനം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.

To advertise here,

യാത്രക്കാർ ബസിൽ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു പിൻസീറ്റിലിരുന്ന സംഘത്തിന്റെ ‘വെള്ളമടി’. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യം പുറത്തുവന്നു. ബസ് തിരുവല്ല ഭാഗം പിന്നിട്ടപ്പോഴാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഇവർ മലയാളികളാണോ എന്നതിൽ വ്യക്തതയില്ല.

വിഷയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി യാത്രക്കാർ പറഞ്ഞു.