തിരുവനന്തപുരം: പുതിയ ബാറിന് അനുമതിതേടി എക്സൈസിന്റെ പരിഗണനയിലുള്ളത് 25 അപേക്ഷകൾ. നിലവിലെ മദ്യനയപ്രകാരം ബാർ ലൈസൻസ് നൽകാമെങ്കിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ നയമാണ് ഇപ്പോഴും നിലവിലുള്ളത്. അതിനാൽ എക്സൈസ് വകുപ്പിന് അപേക്ഷ സ്വീകരിക്കുന്നതിന് തടസ്സമില്ല.
20-ലധികം ബാറുകളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. ത്രീസ്റ്റാർ ലൈസൻസ് കിട്ടിയാൽ അവരും അപേക്ഷയുമായെത്തും. സർക്കാർ മൗനം തുടർന്നാൽ കോടതിയെ സമീപിക്കുമെന്നാണ് അപേക്ഷകർ പറയുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി ബാർ പരിമിതപ്പെടുത്തിക്കൊണ്ടാണ് ഉമ്മൻചാണ്ടിസർക്കാർ പടിയിറങ്ങിയത്. പിന്നീട് അധികാരത്തിലെത്തിയ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളിൽ ബാറുകളുടെ എണ്ണം 900 കടന്നു.
ബാറുകളുടെ എണ്ണം കൂട്ടിയതിന് പിണറായി സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫ്., ഈ നിലപാടിന് വിരുദ്ധമായി ബാറുകൾ അനുവദിച്ചാൽ തിരിച്ചടിയാകുമെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നുമുണ്ട്. വീര്യംകുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ യു.ഡി.എഫിൽ ഇനിയും തീരുമാനമായിട്ടില്ല.
എക്‌സൈസ് പുനർവിന്യാസം വൈകുന്നു
തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറ്റിയ എക്സൈസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം വൈകുന്നു. വിമർശനം ഉയർന്നതിനെത്തുടർന്ന് 99 സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയിട്ടുണ്ട്. ഇൻസ്പെക്ടർമാരുടെയും ജോയിന്റ് കമ്മിഷണർമാർ, ഡെപ്യൂട്ടി കമ്മിഷണർമാർ, അസി. എക്സൈസ് കമ്മിഷണർമാർ എന്നിവരുടെയും സ്ഥലംമാറ്റം വൈകുകയാണ്.
Content Highlights: 25 pending bar license applications awaiting government decision. Construction of over 20 new bars currently in progress. UDF and LDF policy tensions regarding liquor licensing. Delays in the reshuffling of high-ranking Excise Department officials. Potential legal action threatened by applicants if government silence continues.
Published: 31 Jul 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented