കടയുടമയും നാട്ടുകാരും ചേര്‍ന്ന് പോലീസിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.

പൂന്തുറ: ബീമാപള്ളിക്ക് സമീപമുള്ള കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാജ സിഗരറ്റും അടക്കമുള്ളവ സൂക്ഷിച്ച് വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ തടഞ്ഞുവെച്ച് ആക്രമിച്ച സംഭവത്തിലെ നാലുപ്രതികളെക്കൂടി അറസ്റ്റുചെയ്തു.
ബീമാപള്ളി
സ്വദേശികളായ ഷബീർഖാൻ (39), മുഹമ്മദ് റഫീക്ക് (55),മുഹമ്മദ് ഫാറൂഖ് (58), മൊയ്ദിൻ (59)എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ഇതേ കേസിലെ ഒരു പ്രതിയായ ബീമാപള്ളി സ്വദേശി മുനീർഖാനെ(35) സംഭവദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 14-നായിരുന്നു സംഭവം. ബീമാപള്ളിക്ക് സമീപമുള്ള കടയിൽ വിദേശത്ത് നിന്നെത്തിക്കുന്നുവെന്ന് പറയപ്പെടുന്ന ഇ-സിഗരറ്റ്, മറ്റ് ബ്രാൻഡുകളിലുള്ള വ്യാജ സിഗരറ്റുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നുവെന്ന് വിവരത്തെ തുടർന്ന് പൂന്തുറ എസ്.ഐ. എസ്.എസ്.ശ്രീകേഷും സംഘവും പരിശോധനയ്ക്കെത്തിയിരുന്നു.
സംഭവസ്ഥലത്തെത്തിയ
കടയുടമയും നാട്ടുകാരും ചേർന്ന് പോലീസിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒൻപതുപേർക്കെതിരെ പൂന്തുറ പോലീസ് കേസെടുത്തിരുന്നു. ഇതിലെ നാലുപ്രതികളെയാണ് വെളളിയാഴ്ച അറസ്റ്റുചെയ്തത്.
Content Highlights: Four additional suspects arrested in connection with the Poonthura police attack., The incident occurred during 'Operation Tufan' inspecting illegal tobacco and fake cigarette sales near Beemapally., A total of five suspects have been arrested so far in the case., Poonthura police registered cases against nine identifiable individuals involved in obstructing and attacking officers.
Published: 23 Oct 2026, 11:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented