തിരുവനന്തപുരം: കേരളത്തിലെ വായനനാ സംസ്‌കാരം കുറയുന്നില്ലെന്നും മറിച്ച് വായനാസമൂഹം വളരുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ നിരവധി എഴുത്തുകാർ കടന്നുവരുന്നുണ്ട്. മികച്ച പുസ്തകങ്ങളും പുറത്തിറങ്ങുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. തനിക്ക് ഒരുപാട് പുസ്തകങ്ങൾ ലഭിക്കാറുണ്ടെങ്കിലും കുറച്ചെണ്ണമേ വായിക്കാൻ കഴിയാറുള്ളൂ. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ പുസ്തകങ്ങൾ വായിച്ചശേഷം നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്ന പതിവുണ്ടെന്നും അത് അവർക്ക് വലിയ സന്തോഷവും പ്രചോദനവും നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

യുവതലമുറയിൽ വായനാശീലം കൂടുതൽ വളർത്തിയെടുക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും രണ്ടോ മൂന്നോ ദിനപത്രങ്ങൾ വായിക്കുന്ന രീതി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. വായന മരിക്കുന്നു എന്ന പൊതുവായ പ്രചാരണങ്ങൾക്ക് വിപരീതമായി കേരളത്തിലെ വായനാസമൂഹം കൂടുതൽ ശക്തമായി വികസിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.