44 നദികള്‍ സംയോജിപ്പിച്ചുള്ള ആര്‍ഭാട ക്രൂയിസുകളും ആരംഭിക്കും.

ന്യൂഡൽഹി: കേരളത്തെ മുഴുവൻ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'ഇന്ത്യൻ എക്‌സ്പ്രസ് അഡ്ഡ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് രണ്ട് തുറമുഖങ്ങളും 18 ചെറു തുറമുഖങ്ങളും ഒരു കണ്ടെയ്നർ തുറമുഖവും 600 കിലോമീറ്റർ തീരപ്രദേശവുമുണ്ട്. അത് ഉപയോഗിക്കുകയാണ് ലക്ഷ്യമിടുന്നത്.
കേരളത്തിന് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. അതിനാൽ സംസ്ഥാനത്തെ ഏവിയേഷൻ ഹബ്ബ് ആക്കാൻ ലക്ഷ്യമിടുന്നു. ലക്ഷ്വറി കപ്പലുകൾ കൊച്ചിയിൽനിന്ന് കൊളംബോ, ഗോവ, ദുബായ്, മാലദ്വീപ് എന്നിവിടങ്ങളിലേക്കും കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തുടങ്ങും. 44 നദികൾ സംയോജിപ്പിച്ചുള്ള ആർഭാട ക്രൂയിസുകളും ആരംഭിക്കും. എം.ടി.യുടെ പേരിൽ കോഴിക്കോട്ട് കൾച്ചറൽ പാർക്ക് അടക്കമുള്ള വിനോദസഞ്ചാര പരിപാടികൾ തുടങ്ങുമെന്നും സതീശൻ പറഞ്ഞു.
പദ്ധതികളുടെയും ഭരണത്തിന്റെയും കാര്യത്തിൽ തന്റെ പാർട്ടിയിൽനിന്നും സഖ്യകക്ഷികളിൽനിന്നും സമ്മർദമില്ലെന്നും സതീശൻ പറഞ്ഞു. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ഒരു പാർട്ടിയും തനിക്കു മേൽ സമ്മർദം ചെലുത്തുന്നില്ലെന്ന് മുസ്ലിംലീഗിന്റെ സമ്മർദം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ശക്തമായ മതേതര സമീപനമാണ് സ്വീകരിച്ചത്. മുസ്ലിംലീഗ് കേരളത്തിൽ ദുർബലമായാൽ അവരുടെ സ്ഥാനം തീവ്രവാദികൾ ഏറ്റെടുക്കും. കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ സമരം നടത്തിയ യുവാക്കൾക്കെതിരേ പോലീസ് കേസെടുത്തത് സ്വാഭാവിക കാര്യമാണെന്നും സതീശൻ പറഞ്ഞു. റോഡ് തടസ്സമുണ്ടാക്കിയതിനും മറ്റും കേസെടുക്കും. അതെല്ലാം ഒഴിവാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: Kerala aims to become a complete port city within the next five years., Plans to develop the state as an aviation hub leveraging four international airports., Introduction of luxury cruise services from Kochi and Kasaragod., Establishment of M.T. Cultural Park in Kozhikode for tourism promotion., Clarification on political governance and secular stance by V.D. Satheesan.
Published: 24 Oct 2026, 04:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented