മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.

To advertise here,

പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും എതിർവശത്തുനിന്നെത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പാലക്കാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.