തൃശ്ശൂര്‍:  മാളയില്‍ ജൂത സിനഗോഗിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നതാണ് ഈ കെട്ടിടം

To advertise here,

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ജൂത സിനഗോഗാണ് മാളയിലേത്. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 

1954ലാണ് കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായത്. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്റെ കീഴിലാണ്.