
തിരുവനന്തപുരം: എല്‍.പി.എസ്.ടി വനിത ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. മലപ്പുറത്തു നിന്നുള്ള അനുപ്രിയയാണ് തല മുണ്ഡനം ചെയ്തത്.
മലപ്പുറത്ത് 91 ദിവസം സമരം ചെയ്തിട്ടും സര്‍ക്കാറില്‍ നിന്നും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലായിരുന്നു സമരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതോടെ,സമരം 95-ാം ദിവസത്തിലേക്ക് കടന്നു.
ആദ്യദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം 15ഓളം വിദ്യാര്‍ഥികള്‍ മുട്ടിലിഴയല്‍ സമരം നടത്തിയിരുന്നു. മൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണവും നടത്തി.
സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ വ്യാഴാഴ്ച രാവിലെ പത്തിന് വനിത ഉദ്യോഗാര്‍ത്ഥികള്‍ തല മുണ്ഡനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പ്രതികരിക്കാതിരിക്കുകയും കെ .ടി ജലീല്‍ എംഎല്‍എ സമരക്കാരെ പരിഹസിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിച്ചത്.
Content Highlights: lpst strike in front of the secretariat
Published: 17 Mar 2022, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented