ചങ്ങനാശേരി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എൻ.എസ്.എസ് ആസ്ഥാനെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിച്ചു. ഉച്ചയോടെയാണ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മന്ത്രിയെത്തിയത്. ജനറൽ സെക്രട്ടറി സഞ്ചരിച്ചിരുന്ന കാറും ടെമ്പോയും പന്തളത്ത് കുരമ്പാലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി എത്തി സന്ദർശിച്ചത്. 20 മിനിറ്റോളം നേരം കൂടിക്കാഴ്ച നീണ്ടു. ഇന്നലെ രാവിലെ മന്ത്രി പി.സി വിഷ്ണുനാഥും എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചിരുന്നു.

To advertise here,