കുമരകം: മത്സ്യബന്ധന ജോലിക്കിടയിൽ വേമ്പനാട്ട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
പുത്തൻകായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വലവിരിക്കുന്നതിനിടെ സുനിൽ വള്ളത്തിൽനിന്ന് കായലിലേക്ക് വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു. കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെവരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. ഏഴുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Content Highlights: A fisherman went missing after falling into Vembanad Lake in Kumarakom
Published: 09 Apr 2025, 08:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented