43,000-ത്തോളം പെൻഷൻകാരാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പ്രയാസപ്പെടുന്നത്

എടപ്പാൾ: ധനകാര്യവകുപ്പ് കൃത്യസമയത്ത് പണം അനുവദിച്ചിട്ടും പെൻഷൻ നൽകാതെ കെ.എസ്.ആർ.ടി.സി. അധികൃതർ. മുൻ സർക്കാരിന്റെ കാലത്ത് പണം കിട്ടാനുള്ള കാലതാമസമായിരുന്നു കെ.എസ്.ആർ.ടി.സി. പെൻഷൻകാരെ പട്ടിണിയിലാക്കിയിരുന്നതെങ്കിൽ ഇപ്പോൾ തുക ധനകാര്യവകുപ്പ് അനുവദിച്ചാലും മാസാദ്യംതന്നെ വിതരണംചെയ്യാത്തതാണ് പ്രശ്നം.
ധനകാര്യവകുപ്പ് കഴിഞ്ഞ 30-ന് തന്നെ പെൻഷനുള്ള തുകയായ 74 കോടി രൂപ അനുവദിച്ചിരുന്നു. കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് പട്ടിക കൈമാറിയാൽ പണം ബാങ്കുകൾവഴി പെൻഷൻകാർക്ക് ലഭിക്കേണ്ടതാണ്. അത് ചെയ്യാത്തതാണ് പെൻഷൻ വൈകാൻ കാരണമെന്നാണ് ആരോപണം.
43,000-ത്തോളം പെൻഷൻകാരാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പ്രയാസപ്പെടുന്നത്. 2011-ലെ നിരക്കനുസരിച്ചാണ് ഇപ്പോഴും പെൻഷൻ നൽകുന്നത്. മൂന്നുതവണ പരിഷ്കരിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും 1350 മുതൽ 4,000 രൂപവരെയാണ് ലഭിക്കുന്നത്. മറ്റു വരുമാനമൊന്നുമില്ലാത്ത പെൻഷൻകാരിൽ പലരും പ്രതിമാസം ലഭിക്കുന്ന തുച്ഛമായ ഈ തുകകൊണ്ടാണ് മരുന്നടക്കമുള്ള ജീവിതച്ചെലവുകൾ നടത്തുന്നത്.
ഓരോമാസവും ഈ തുക കാത്തിരിക്കുന്ന ഇവർക്ക് പല മാസങ്ങളിലും കൃത്യമായി തുക കിട്ടാറില്ല. ഈ പെൻഷനുള്ളതിനാൽ ഇതിനേക്കാൾ കൂടുതലുള്ള സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങാനാവാത്ത സ്ഥിതിയുമാണ്.
Content Highlights: Over 43,000 KSRTC pensioners face severe hardship as the management delayed disbursing monthly pensions despite the Finance Department releasing ₹74 crore on time, leaving retirees struggling for daily expenses.
Published: 11 Oct 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented