ഡല്‍ഹിയില്‍നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ മൊബൈല്‍ ഫോണുകളാണ് ആദ്യമായി കെ.എസ്.ആര്.ടി.സി.യുടെ ട്രക്കില്‍ എറണാകുളത്തേക്ക് കയറ്റിയയച്ചത്.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി സി.പി. ജോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണിത്. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളിൽ ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും.
നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്‌ളീറ്റായി കെ.എസ്.ആർ.ടി.സി. മാറുമെന്ന് മന്ത്രി പറഞ്ഞു.
ഡൽഹിയിൽനിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിയ മൊബൈൽ ഫോണുകളാണ് ആദ്യമായി കെ.എസ്.ആർ.ടി.സി.യുടെ ട്രക്കിൽ എറണാകുളത്തേക്ക് കയറ്റിയയച്ചത്. സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് കാർഗോ സേവനത്തിനായി കെ.എസ്.ആർ.ടി.സി.ക്ക് പിന്തുണ നൽകുന്നത്.
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസലർ ഷീബ പാട്രിക് അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: KSRTC Cargo Logistics Service launched by Minister C.P. John., Initiated as part of the government's 100-day action plan., Aimed at strengthening the logistics network and increasing non-ticket revenue., First phase begins with five vehicles, to be expanded up to 100 trucks in the future., First consignment carried mobile phones from Thiruvananthapuram airport to Ernakulam.
Published: 08 Oct 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented