കൊല്ലം: സർക്കാർ ഫണ്ട് കിട്ടിയിട്ടും കെ.എസ്.ആർ.ടി.സി. പെൻഷൻ വിതരണം കുരുക്കിൽ. സെപ്റ്റംബറിലെ പെൻഷൻ വിതരണം പൂർത്തിയായത് 22-നാണ്. ഒക്ടോബറിലെ പെൻഷനുള്ള ഫണ്ട് സെപ്റ്റംബർ 30-നുതന്നെ ധനവകുപ്പ് അനുവദിച്ചിട്ടും പെൻഷൻ നൽകാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. പുതിയ സർക്കാർ കൊണ്ടുവന്ന ഐ.ബി.ഡി.എസ്. (ഇന്റഗ്രേറ്റഡ് ബജറ്റ് ആൻഡ് ഡിസ്ബേഴ്സ്‌മെന്റ് സിസ്റ്റം) സംവിധാനത്തിലെ സാങ്കേതികപ്രശ്നമാണ് കുരുക്കായത്.
കൃത്യസമയത്ത് ലഭിക്കുന്ന ഫണ്ട് പെൻഷൻകാർക്ക് നൽകുന്നതിൽ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി പരാതിയുണ്ട്. ഇതുമൂലം 43,000 വയോധികരായ പെൻഷൻകാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവർക്ക് ലഭിക്കുന്നത് 15 വർഷം മുൻപത്തെ തുച്ഛമായ പെൻഷനാണ്. 1,350 രൂപ എക്സ്ഗ്രേഷ്യ പെൻഷനും 4,500 രൂപ മിനിമം പെൻഷനും ലഭിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പ്രിയദർശിനി സൗജന്യയാത്ര, പെൻഷൻ, ശമ്പളം എന്നിവയ്ക്കായുള്ള ഫണ്ട് ഐ.ബി.ഡി.എസ്. വഴിയാണ് അനുവദിക്കുന്നത്. നേരത്തേ ധനവകുപ്പ് സഹകരണവകുപ്പിന് ഫണ്ട് കൈമാറുകയും അവർ കെ.എസ്.ആർ.ടി.സി. പെൻഷൻ നൽകിവരുന്ന, സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകുകയുമായിരുന്നു. കൺസോർഷ്യം വഴിയുള്ള പെൻഷൻ വിതരണം അവസാനിക്കുന്ന മുറയ്ക്ക് ഡിസംബർമുതൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സെപ്റ്റംബർമുതൽ പുതിയ രീതിയിലേക്ക് മാറി. ഈ സംവിധാനത്തിൽ എല്ലാ മാസവും ഒന്നിനും 14-നും മാത്രമേ ഫണ്ട് ട്രാൻസ്‌ഫർ നടക്കുകയുള്ളൂ. ഒന്നിനുതന്നെ ഫണ്ട് ട്രാൻസ്‌ഫർചെയ്തു വാങ്ങുന്നതിന് നടപടിയുണ്ടായാൽ അഞ്ചാംതീയതിക്കുമുൻപ് പെൻഷൻ ലഭിക്കും.
കഴിഞ്ഞമാസം ഇത് 14-നാണ് നടന്നത്. തിരുവനന്തപുരം ജില്ലയിൽ 17-നും കാസർകോട് ജില്ലയിൽ 22-നുമാണ് പെൻഷൻ നൽകിയത്. പെൻഷൻകാരുടെ പട്ടിക അയച്ചുകൊടുക്കുന്നതല്ലാതെ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റിൽനിന്നും ഗതാഗതവകുപ്പിൽനിന്നും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
Content Highlights: KSRTC pension for October is delayed despite funds being allocated by the finance department on September 30., The delay is caused by technical issues in the newly introduced Integrated Budget and Disbursement System (IBDS)., Around 43,000 elderly pensioners are suffering due to untimely disbursement., Lack of proactive intervention from KSRTC management and the transport department worsens the crisis.
Published: 10 Oct 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented