കോഴിക്കോട്: യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യുവതിക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ തുണയായി. കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് വഴി തൊട്ടിൽപ്പാലത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പാഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര തിരിച്ചതായിരുന്നു ബസ്. യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതി ബസ്സിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. എരഞ്ഞിപ്പാലത്ത് കനത്ത ഗതാഗതക്കുരുക്ക് നിലനിന്നിരുന്നിട്ടും, അത് അവഗണിച്ചുകൊണ്ട് ഡ്രൈവർ ബസ് വേഗത്തിൽ മെയിത്ര ആശുപത്രിയിൽ എത്തിച്ചു.
തൊട്ടിൽപ്പാലം ഡിപ്പോയിലെ ജീവനക്കാരനായ സുജീഷ് ആയിരുന്നു ബസ് ഓടിച്ചിരുന്നത്. ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഡോക്ടർമാരും നഴ്സുമാരും സ്ട്രക്ചറുമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ സജ്ജരായി നിന്നിരുന്നു. തുടർന്ന് സഹയാത്രികരുടെ സഹായത്തോടെ സ്ട്രക്ചർ ബസ്സിനുള്ളിലേക്ക് കയറ്റി യുവതിയെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: A KSRTC bus crew from the Thottilpalam depot saved a female passenger's life by swiftly bypassing heavy traffic in Kozhikode to rush her to a hospital after she collapsed mid-journey.
Published: 07 Aug 2026, 07:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented