പത്തനംതിട്ട: ‘ജാനകിയാന്റിയേ...എത്ര വയസ്സായി? പല്ലൊക്കെ എന്തിയേ?’ ചെറുപ്പത്തൽ തന്നെ ലാളിച്ചും ഓമനിച്ചും വളർത്തിയ ജാനകിയാന്റിയെത്തേടി എത്തിയതായിരുന്നു മണിപ്പാലിൽ ജോലിചെയ്യുന്ന മലയാളി. 93-കാരിയായ ജാനകിയെ അദ്ദേഹം ചേർത്തുപിടിച്ചു. കുഞ്ഞുന്നാളിൽ നല്കിയ സ്നേഹവാത്സല്യത്തോടെ ജാനകിയും കെട്ടിപ്പിടിച്ചു. 28-29 വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തത് മണിക്കൂറുകൾക്കകം വൈറലായി.

To advertise here,