തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക്‌ റെഗുലേറ്ററി കമ്മിഷന്റെ അനുമതി. ഡിസംബർവരെ 30.84 കോടി യൂണിറ്റ് വാങ്ങാൻ 282.50 കോടിയാണ് നൽകേണ്ടത്. യൂണിറ്റിന് ശരാശരി വില 9.16 രൂപ. ഇത്രയും കുറഞ്ഞ വൈദ്യുതി വാങ്ങാൻ അമിതമായി പണം ചെലവിടേണ്ടിവരുന്ന സാഹചര്യമുണ്ടായതിൽ കമ്മിഷൻ കെ.എസ്.ഇ.ബി.യെ വിമർശിച്ചു. നടപ്പുവർഷം യൂണിറ്റിന് ശരാശരി 4.46 രൂപയ്ക്കാണ് കമ്മിഷൻ വൈദ്യുതി വാങ്ങാൻ അനുവദിച്ചിരുന്നത്. കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങുന്നത് കാരണം ഉപഭോക്താക്കളുടെ ബില്ലിൽ വലിയ ബാധ്യതയുണ്ടാകാതിരിക്കാനുള്ള നടപടികൾ അടുത്ത ഡയറക്ടർ ബോർഡ് സ്വീകരിക്കണമെന്ന്നിർദേശവും നൽകി. അപ്രഖ്യാപിതമായി ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിൽ കമ്മിഷൻ അതൃപ്തി അറിയിച്ചു.

To advertise here,