കണ്ണൂര്‍: കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്. അടുവാപ്പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഗാന്ധി സ്തൂപത്തിന് പകരമാണ് മലപ്പട്ടത്ത് പുതിയ സ്തൂപം സ്ഥാപിക്കുന്നത്. കെപിസിസി നേരിട്ടാണ് സ്തൂപം സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്യും. 

To advertise here,

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. മലപ്പട്ടം സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധിയാത്രയ്ക്ക് ശേഷമായിരിക്കും സ്തൂപം അനാച്ഛാദനം ചെയ്യുക. 

അടുവാപ്പുറത്ത്  സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് സനീഷിന്റെ അടുക്കളയില്‍ പോലും ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം  പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയം കെപിസിസി ഏറ്റെടുത്തത്.