കൊച്ചി: കലാലയത്തിലെ ഗാന്ധിപ്രതിമയുടെ മുഖത്ത് ക്രിസ്മസ് ആഘോഷത്തിനിടെ കൂളിങ് ഗ്ലാസ് വെച്ച വിദ്യാര്‍ഥിയുടെ നടപടി അധാര്‍മികമാണെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന 1971-ലെ നിയമത്തില്‍ ശിക്ഷിക്കാന്‍ വകുപ്പില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ വിദ്യാര്‍ഥിയുടെ പേരിലുള്ള കേസും ജസ്റ്റിസ് വി.ജി. അരുണ്‍ റദ്ദാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും അവകാശവുമൊക്കെ മൗലികമായ ചില ചുമതലകളാല്‍ നിയന്ത്രിതമാണെന്ന് വിദ്യാര്‍ഥി ഓര്‍ക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
കരുതിക്കൂട്ടി ചെയ്തതല്ലെന്നും ആവേശത്തില്‍ ചെയ്തുപോയതാണെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ വാദം. തെറ്റു മനസ്സിലായതോടെ കൂളിങ് ഗ്ലാസും കഴുത്തില്‍ അണിയിച്ച പുഷ്പചക്രവും നീക്കിയെന്നും വിശദീകരിച്ചു.
2023 ഡിസംബര്‍ 21-ന് ചൂണ്ടി ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലിലെ ക്രിസ്മസ് ആഘോഷത്തിനിടയിലായിരുന്നു സംഭവം. വാട്സാപ്പ് ഗ്രൂപ്പിലടക്കം പ്രചരിപ്പിച്ചു. പരാതിയെത്തുടര്‍ന്ന് എടത്തല പോലീസാണ് കലാപത്തിന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍പ്രകാരം കേസെടുത്തത്. കോളേജ് അധികൃതരും വിദ്യാര്‍ഥിക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
Content Highlights: kerala high court dismisses case against a student who placed a cooling glass on gandhi statue kochi
Published: 06 Aug 2025, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented