കീവ്: യുക്രൈന്‍ സന്ദര്‍ശനത്തിനിടെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ കീവിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് മോദി വെള്ളിയാഴ്ച പുഷ്പാര്‍ച്ചന നടത്തിയത്. 

To advertise here,

പോളണ്ടില്‍നിന്ന് പത്തുമണിക്കൂര്‍ തീവണ്ടിയാത്രചെയ്ത് വെള്ളിയാഴ്ച യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇറങ്ങിയ മോദിയെ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കെട്ടിപ്പിടിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മരിന്‍സ്‌കി കൊട്ടാരത്തില്‍വെച്ച് മോദിയും സെലെന്‍സ്‌കിയും മൂന്നുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തി.

ഹയാത് ഹോട്ടലില്‍വെച്ച് മോദിക്ക് യുക്രൈനിലെ ഇന്ത്യന്‍സമൂഹം സ്വീകരണം നല്‍കി. കീവിലെ യുക്രൈന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ച അദ്ദേഹം യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുക്രൈനിലെ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കീവിലെ എ.വി. ഫൊമിന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2020-ല്‍ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയിലും അദ്ദേഹം ആദരമര്‍പ്പിച്ചു. സാമൂഹിക ഐക്യവും സമാധാനവും കെട്ടിപ്പടുക്കുന്നതില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ കാലാതീതമായ പ്രസക്തിയെപ്പറ്റി മോദി ഊന്നിപ്പറഞ്ഞു.