കോഴിക്കോട്: ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ബാബു, കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. ലോറി അശ്രദ്ധമായി റോഡിലിറക്കിയതാണ് അപകടത്തിന് കാരണം.
നാദാപുരം - വടകര സംസ്ഥാന പാതയിൽ പുറമേരിയിലാണ് അപകടം ഉണ്ടായത്. സംസ്ഥാന പാതയിൽ നിന്നും വീട്ടിലേക്ക് പൈപ്പുമായി കയറുന്നതിനിടെ വീട്ടിൽ നിന്നും മറ്റൊരു വാഹനം റോഡിലേക്ക് ഇറക്കാൻ പിക്കപ്പ് ലോറി പിറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടയിലാണ് റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ പിക്കപ്പിലെ ഇരുമ്പ് കമ്പിയിൽ ചെന്നിടിച്ചത്.
ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയേയും നാദാപുരം ഗവ താലൂക് ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ തലയ്ക്കാണ് പരിക്കേറ്റത്.
Content Highlights: Two Injured in Kozhikode Auto-Lorry Collision Due to Reckless Driving
Published: 16 Sept 2025, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented