വെമ്പള്ളി (കോട്ടയം): വെമ്പള്ളിയിൽ വൈലാശ്ശേരി അർജുനൻ എന്ന ആന വിരണ്ട് പാപ്പാന് കുത്തേറ്റു. വെമ്പള്ളിയിൽ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഉത്സവത്തിനുശേഷം ലോറിയിൽ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.
വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന ഒന്നാം പാപ്പാൻ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പാപ്പാന്മാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഈ നാലുപേരും ചേർന്ന് ആനയെ സമീപത്തുള്ള പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആനയെ പൂർണമായും തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആൾത്തിരക്കുള്ള പൊതുവഴിയിൽ ആന വഴിമുടക്കിയതോടെ ജനങ്ങളും പരിഭ്രാന്തരായി.
Content Highlights: An elephant named Arjuna went berserk in Kottayam, injuring its first mahout, Saji.
Published: 26 Nov 2025, 07:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented