കൂർഗ്: കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മുൻ എംപി. മലയാളികളെത്തി കർണാടകയിലെ സംസ്‌കാരം നശിപ്പിക്കുന്നു എന്ന് കുടക് മുൻ എംപി പ്രതാപ് സിംഹ പറഞ്ഞു. ഗുണ്ടൽപേട്ടിന്റെ പകുതി മലയാളികൾ കയ്യേറി, കുടകിൽ മുഴുവൻ മലയാളികളുടെ തോന്നിവാസമാണ്. കേരളത്തിൽ തെങ്ങും കായലും അല്ലാതെ വേറൊന്നുമില്ല. മലയാളികൾ ബുദ്ധിയുള്ളവർ എന്ന് പറയുന്നതല്ലാതെ മറുനാട്ടിൽ എത്തിയാൽ അത് കാണില്ലെന്നും അധിക്ഷേപ പരാമർശമുണ്ട്.
കുടകിൽ ഒരു ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് മുൻ ബിജെപി എംപിയും മാധ്യമപ്രവർത്തകൻ കൂടിയായ പ്രതാപ് സിംഹയുടെ പരാമർശം.
മലയാളികളെത്തി കുടകിലെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ഏറെക്കാലമായി കർണാടകത്തിലും കുടകിലുമെല്ലാം വ്യാപകമാണ്. നിരവധി മലയാളികൾ കുടിയേറിപ്പാർക്കുന്ന സ്ഥലമാണ് കുടക്, ഗുണ്ടൽപേട്ട് തുടങ്ങിയവ. അതിർത്തി പങ്കിടുന്ന ജില്ലകളാണ് വയനാടും കണ്ണൂരും കാസർകോടുമെല്ലാം. മലയാളികളുടേതായി നിരവധി കൃഷി സ്ഥലങ്ങളും വ്യാപാരകേന്ദ്രങ്ങളും ഈ മേഖലയിലുണ്ട്.
Content Highlights: Former BJP MP Pratap Simha accused Malayalis of destroying Karnataka's culture., He claimed Malayalis are encroaching on Gundlupet and Coorg, ruining local opportunities., The remarks were made during a hockey championship inauguration in Coorg., Borders like Wayanad, Kannur, and Kasaragod share heavy migration and business ties with the region.
Published: 25 Nov 2026, 12:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented