മലപ്പുറം: ഉത്സവങ്ങൾക്കും നേർച്ചകൾക്കുമുള്ള എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങൾ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
ആനപ്പാപ്പാന്മാർ മാത്രമേ ആനപ്പുറത്ത് കയറാൻപാടുള്ളൂ. മറ്റുള്ളവർ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് നിയമലംഘനമാണ്. ഇത് കർശനമായി നിയന്ത്രിക്കുന്നതിനും കേരള നാട്ടാന പരിപാലന ചട്ടം 2012, മൃഗങ്ങളോടുള്ള ക്രൂരത തടയൽനിയമം 1960 തുടങ്ങിയവ പ്രകാരം നടപടി സ്വീകരിക്കുന്നതിനും യോഗം നിർദേശംനൽകി.
മതപരമായ ചടങ്ങുകളുടെ ഭാഗമായി വെഞ്ചാമരം വീശുക, തിടമ്പേറ്റുക, ആലവട്ടം തുടങ്ങിയവ നടത്തുന്നതിന് ബന്ധപ്പെട്ട കമ്മിറ്റികൾ പ്രത്യേക അനുമതി നേടണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലനച്ചട്ടം 2012 പ്രകാരമുള്ള നിയന്ത്രണങ്ങൾ ബന്ധപ്പെട്ട എല്ലാവരും പാലിക്കണം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
Content Highlights: Strict actions will be taken against unauthorized public riding on elephants during festivals., Only authorized mahouts are permitted to mount elephants., Special permission is required for religious rituals like holding Thidambu or waving Venchamaram., Enforcement of the Kerala Captive Elephants Management Rules 2012 and Prevention of Cruelty to Animals Act 1960.
Published: 25 Nov 2026, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented