
കോട്ടയ്ക്കൽ: പ്രകൃതിയുടെ പച്ചപ്പിലേക്കൊരു വാതിൽ- അതാണ് ആര്യവൈദ്യശാലയുടെ ഔഷധോദ്യാനം. 2019-ൽ ഔഷദോധ്യാനം സന്ദർശിച്ച ശേഷം മാധവ് ഗാഡ്ഗിലിൽ പറഞ്ഞ വാക്കുകളാണിത്. ആയുർവേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം കോട്ടയ്ക്കലിലെത്തുന്നത്. അതിനിടയിലാണ് നഗരത്തിന്റെ ബഹളങ്ങളിൽനിന്ന് മാറി ആയിരത്തോളം ഔഷധ സസ്യങ്ങളെ നട്ടുപരിപാലിക്കുന്ന ഒരു ഔഷധ തോട്ടം ആര്യവൈദ്യശാലയ്ക്ക് ഉണ്ടെന്ന വിവരം അദ്ദേഹം അറിയുന്നത്. തോട്ടം തനിക്ക് കാണണമെന്ന ആഗ്രഹം അദ്ദേഹം അധികൃതരെ അറിയിക്കുകയായിരുന്നു.
തോട്ടത്തിലെത്തിയപ്പോൾ അദ്ദേഹം ആദ്യം അനുഭവിച്ചറിഞ്ഞത് മണ്ണും ചെടികളും ചേർന്നൊരുക്കുന്ന ഒരു പ്രത്യേക ഗന്ധമാണ്. അവിടെ ഓരോ ചെടിയ്ക്കും ഇലകൾക്കും ഓരോ കഥ പറയാനുണ്ടായിരുന്നു, ഓരോ വേരിനും ഓരോ രോഗത്തെ ശമിപ്പിക്കാനുള്ള കരുത്തും. തോട്ടം മുഴുവൻ കൂടെനടന്ന് എല്ലാം വിവരിച്ച് നൽകിയത് കോട്ടയ്ക്കൽ ആര്യവൈദ്യശാല യുടെ ഔഷധ സസ്യ ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്ന ഡോ. ഇന്ദിര ബാലചന്ദ്രനായിരുന്നു. ശാസ്ത്രീയമായ രീതിയിൽ, എന്നാൽ പ്രകൃതിയുടെ തനിമ ഒട്ടും ചോരാതെ ഒരുക്കിയെടുത്ത ഒരു വിസ്മയം- ആദ്യ കാഴ്ചയിൽത്തന്നെ അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
എല്ലാം കണ്ടും കേട്ടും മനസിലാക്കി മണിക്കുറുകളോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മാധവ് ഗാഡ്ഗിലിൻ്റെ ആ സന്ദർശനം പകർന്നുനൽകിയത് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള വലിയൊരു സന്ദേശമാണെന്ന് ഡോ. ഇന്ദിര ബാലചന്ദ്രൻ പറയുന്നു.
Content Highlights: Explore Kottakkal Aryavaidyasala`s medicinal garden, a `gateway to nature`s greenery.` Discover unique plants and their healing properties.
Published: 08 Jan 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented