
പാലാ: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എം.എൽ.എ. എം.ജെ. സെബാസ്റ്റ്യൻ. മുൻ സർക്കാരിന്റെ കാലത്തുണ്ടായ ചെയ്തികൾ ചൂണ്ടിക്കാട്ടി, 'നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ' എന്നായിരുന്നു പാലായിൽ നടന്ന പൊതുപരിപാടിയിൽ എം.എൽ.എ. പറഞ്ഞത്.
ജലനിധി കുടിവെള്ള പദ്ധതിയിലെ വൻ അഴിമതി ആരോപിച്ചുകൊണ്ടായിരുന്നു പൂഞ്ഞാർ എം.എൽ.എ.യുടെ പ്രസംഗം 44,000 കോടി രൂപയോളം ബജറ്റുള്ള പദ്ധതിയാണ് ജലനിധി. സംസ്ഥാനത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനംചെയ്ത ഈ പദ്ധതിയിൽ വലിയ അഴിമതിയാണ് നടന്നത്. പദ്ധതി കാരണം പ്രായോഗികതലത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ജനങ്ങൾ നേരിടുന്നുണ്ട്. ഇത്രയും വലിയ പ്രശ്നങ്ങളും അഴിമതിയും ഉണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിന് കൂട്ടുനിൽക്കുന്ന സമീപനമാണുണ്ടായതെന്നും എം.എൽ.എ. ആരോപിച്ചു.
പാലായിൽ പെൻഷനേഴ്സ് ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സദസ്സിലിരുന്ന ആളുകളോട് എം.എൽ.എ. ഈ പരാമർശം നടത്തിയത്.
Content Highlights: Poonjar MLA M.J. Sebastian sparked political controversy by making sharp remarks against opposition leader Pinarayi Vijayan during a public meeting in Pala while alleging corruption in the Jalanidhi project.
Published: 13 Nov 2026, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented