
കൊച്ചി: കേരളത്തിൽ മുതിർന്ന ആളുകളിൽ പകുതിയോളം പേർക്കും പ്രമേഹം ഉണ്ടെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 59-ാം വാർഷിക ആയുർവേദ സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ. വാരിയർ.
മരുന്നുകൾക്കൊപ്പം ആയുർവേദം നിർദേശിക്കുന്ന ജീവിത വീക്ഷണത്തെ കുറിച്ച് ജനങ്ങൾക്ക് അവബോധവും വേണമെന്ന് സെമിനാർ ഉദ്‌ഘാടനം ചെയ്ത മേയർ എം. അനിൽകുമാർ പറഞ്ഞു. 10 വർഷം മുതൽ പഴക്കമുള്ള പ്രമേഹ രോഗികളിൽ അനുബന്ധ രോഗങ്ങൾ കൂടിവരികയാണെന്ന് ഡോ. എസ്. രാംമനോഹർ (പി.വി.എസ്. സൺറൈസ് ഹോസ്പിറ്റൽ, കോഴിക്കോട്) സെമിനാറിൽ പറഞ്ഞു.
മലയാളികളുടെ ക്രമംതെറ്റിയ ആഹാര രീതിയാണ് രോഗങ്ങൾ കൂടാൻ കാരണമെന്ന് ഡോ. ആർ.കെ. രാധികാ റാണി (ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം) ചൂണ്ടിക്കാട്ടി. ഈ രംഗത്ത് ഏറെ ഗവേഷണ സാധ്യതകളുണ്ടെന്ന് ഡോ. എം. പ്രവീൺ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയ്ക്കൽ) പറഞ്ഞു. പഞ്ചകർമം ഉൾപ്പെടെയുള്ള ചികിത്സാ രീതികൾ ഇതിന് ഫലപ്രദമാണെന്ന് ഡോ. വി.കെ ശശികുമാർ
(മെഡിക്കൽ സൂപ്രണ്ട്, അമൃത ആയുർവേദ ആശുപത്രി, അമൃത സ്കൂൾ ഓഫ് ആയുർവേദ, കൊല്ലം) പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസ വിഭാഗം റിട്ട. ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മോഡറേറ്ററായിരുന്നു.
പ്രതിഭ പി. നായർ, ഡോ. പാർവതി ജി. നായർ എന്നിവർ ചേർന്ന് എഴുതിയ ‘ആധുനികകാലത്തെ രസായന ചികിത്സ’ എന്ന പുസ്തകം ജില്ലാ മെഡിക്കൽ ഒാഫീസർ ഇ.എ. സോണിയ ഡോ. പി.ആർ. രമേഷിന് (ചീഫ് ക്ലിനിക്കൽ റിസർച്ച്, ആര്യവൈദ്യശാല, എറണാകുളം) നൽകി പ്രകാശനം ചെയ്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. ഡോ. ജി.സി. ഗോപാല പിള്ള സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസറും സൂപ്രണ്ടുമായ ഡോ. പി. മോഹൻ വാരിയർ നന്ദിയും പറഞ്ഞു.
വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ പ്രബന്ധത്തിനുള്ള ദേശീയ അവാർഡ്, ആര്യ വൈദ്യൻ പി. മാധവ വാരിയർ സ്വർണ മെഡൽ, ആര്യവൈദ്യൻ പി.എസ്. വാരിയർ എൻഡോവ്മെന്റ്, ആര്യവൈദ്യൻ എൻ.വി.കെ. വാരിയർ എൻഡോവ്മെന്റ് പ്രൈസ്, മാലതി, എം.കെ. ദേവീദാസ് വാരിയർ എന്നിവരുടെ പേരിലുള്ള ജ്ഞാനജ്യോതി അവാർഡ് എന്നിവയും ചടങ്ങിൽ സമ്മാനിച്ചു.
Content Highlights: diabetic, diabetic patient, Kottakkal arya vaidhyasala
Published: 17 Oct 2022, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented