
ഭവനരഹിതർക്കായി ഫോർട്ട്കൊച്ചിയിൽ കൊച്ചി നഗരസഭ നിർമിച്ച തുരുത്തി ടവറുകൾ
ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട്കൊച്ചി തുരുത്തിയില്‍ രാജീവ് ആവാസ് യോജന പദ്ധതിപ്രകാരം നിര്‍മിച്ച തുരുത്തി ടവറുകളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് ഭവനങ്ങള്‍ നല്‍കുന്നതിന് രാജീവ് ആവാസ് യോജന പദ്ധതിപ്രകാരം രണ്ട് ഭവന സമുച്ചയങ്ങളുടെ ജോലികളാണ് പൂര്‍ത്തിയായതെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു.
ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും രണ്ടാമത്തെ സമുച്ചയം സിഎസ്എംഎല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയ്ക്കുവേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡുമാണ് നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 394 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മിച്ച ഒന്നാമത്തെ ടവറിന്റെ നിര്‍മാണ ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളിലായി നിര്‍മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര മീറ്റര്‍ വീതമുള്ള 199 യൂണിറ്റുകളാണുള്ളത്. 81 പാര്‍ക്കിങ് സ്ലോട്ടുകള്‍, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 3 എലവേറ്ററുകള്‍, 3 സ്റ്റെയര്‍കേസുകള്‍ എന്നിവയുമുണ്ട്. ഈ ഫ്ളാറ്റ് സമുച്ചയത്തിനു താഴെ ഒരു അങ്കണവാടിയും 14 കടമുറികളും ഉണ്ട്.
രണ്ട് സമുച്ചയങ്ങളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച രണ്ടാമത്തെ ടവറിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. ഒരു പൊതുമുറ്റത്തിനു ചുറ്റുമായി 13 നിലകളില്‍, ആകെ 195 പാര്‍പ്പിട യൂണിറ്റുകളാണുള്ളത്. ഓരോ നിലയിലും 15 യൂണിറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഓരോ പാര്‍പ്പിട യൂണിറ്റിനും 350 അടി ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 68 കാറുകളും 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
Content Highlights: Chief Minister Pinarayi Vijayan inaugurates new housing towers in Fort Kochi under Rajiv Awas Yojana, providing homes for landless and homeless families. Learn more about the project.
Published: 27 Sept 2025, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented