ഫിലഡല്‍ഫിയ: ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണം നടക്കുന്നത്. ഫിഷറീസ് സാംസ്കാരിക യുവജന കാര്യ ക്ഷേമമന്ത്രി സജി ചെറിയാന് ചെയര്‍മാനായ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കഴിഞ്ഞ ഇരുപതില്പരം വര്‍ഷങ്ങളായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള അര്‍ഹതപ്പെട്ട നിരാലംബരായ ആളുകള്‍ക്ക് ചികിത്സാസഹായം ഭവന നിര്‍മ്മാണം അവശ്യമരുന്നുകളുടെ വിതരണം കോവിഡ് കാലത്ത് ഓക്സിമീറ്റര്‍ വിതരണം എന്നിങ്ങനെയുള്ള ജനക്ഷേമകരമായ സഹായ പദ്ധതികളും ചെയ്തുവരുന്നു.
കരുണയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത്തെ ഭവനനിര്‍മ്മാണത്തിനാണ് അമേരിക്കന്‍ മലയാളികളായ ഫൊക്കാന നേതാക്കള്‍ നേതൃത്വം നല്‍കുന്നത്. ഏകദേശം 15,000 ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഭവന നിര്‍മ്മാണം മാന്നാര്‍ സ്വദേശിക്കും കുടുംബത്തിനുമാണ് നല്‍കുന്നത്. നിരവധി പ്രവാസികള്‍ സഹായഹസ്തവുമായി രംഗത്തെത്തി. ഏകദേശം മൂന്നു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കേരളത്തിലെ മഴക്കാലത്തിനു മുന്‍പ് ഈ കുടുംബത്തിന് മഴ നനയാതെ സ്വസ്ഥമായി തലചായ്ക്കാനൊരിടം നല്കുവാനുള്ള ക്രമീകരണം ചെയ്തുവരുന്നു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: 'Karuna' Housing Project in Chengannur
Published: 06 Dec 2025, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented