തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി 22-ന് 100 ദിനം പിന്നിടുമ്പോൾ ഇതുവരെ നൽകിയത് 266.53 കോടി രൂപയുടെ യാത്രാസൗജന്യം. നടത്തിയത് 12.54 കോടി സൗജന്യ യാത്രകൾ. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ സൗജന്യമായി കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്നു.

To advertise here,

ആദ്യ ആഴ്ചയിൽ 11.08 ലക്ഷം സ്ത്രീയാത്രക്കാർ ഉണ്ടായിരുന്നത് 13-ാം ആഴ്ചയിലെത്തിയപ്പോൾ 13.93 ലക്ഷമായി. ജൂണിൽ പ്രതിദിന യാത്രക്കാർ 12.12 ലക്ഷമായിരുന്നു. ജൂലായിൽ 13.62 ലക്ഷമായും ഓഗസ്റ്റിൽ 12 ലക്ഷമായും ഉയർന്നു.

സൗജന്യയാത്രക്കാരുടെ വർധന ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരിൽകുറവുണ്ടാക്കിയിട്ടില്ല. ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽനിന്ന് പതിമ്മൂന്നാം ആഴ്ചയിൽ 6.19 ലക്ഷമായി. ആകെ യാത്രക്കാർ 24.66 ലക്ഷത്തിൽനിന്ന്‌ 27.63 ലക്ഷമായി കൂടി. 12.1 ശതമാനം വർധന.

മിച്ചം കുടുംബബജറ്റിന് മെച്ചം

യാത്രച്ചെലവിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറി എന്നതാണ് പ്രധാന സാമൂഹിക, സാമ്പത്തിക നേട്ടം. ദിവസവും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചം വവെക്കാനായി. യാത്രച്ചെലവ് എന്ന തടസ്സം നീങ്ങിയപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂടി.

-മന്ത്രി സി.പി ജോൺ