കൊച്ചി: പശ്ചിമേഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് കപ്പൽ സേവനവുമായി വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി.). എം.വി. മാർസ വിർഗോ എന്ന ചരക്കുകപ്പൽ കൊച്ചിയിൽ എത്തിയതോടെയാണ് എം.ജി.ആർ. ഐ.എഫ്.ആർ. എന്ന പുതിയ ഷിപ്പിങ് സേവനത്തിന് തുടക്കമായത്. എം.വി. മാർസ വിർഗോയ്ക്ക് പുറമേ എം.വി. മാർസ സെനിത്ത് എന്ന കപ്പലും സർവീസ് നടത്തും.

To advertise here,

ഓരോ യാത്രയിലും 500-ലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇരുകപ്പലിനുമുണ്ട്. കൊച്ചിക്ക് പുറമേ, മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തെയും യു.എ.ഇ.യിലെ ഫുജൈറ, ഒമാനിലെ സോഹാർ, െയമെനിലെ ഏഡൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന എം.ജി.ആർ. ഐ.എഫ്.ആറിന്റെ സേവനം രണ്ടാഴ്ചയിലൊരിക്കൽ ലഭ്യമാകും. ഇതുവഴി, ദക്ഷിണേന്ത്യക്ക്‌ പശ്ചിമേഷ്യയിലെ പ്രധാന വിപണികളിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് കൊച്ചി തുറമുഖത്തിന്റെ നടത്തിപ്പുകാരായ ഡി.പി. വേൾഡ്‌ പോർട്സ് ആൻഡ് ടെർമിനൽസ് വിഭാഗം സി.ഒ.ഒ. രവീന്ദർ ജോഹാൽ പറഞ്ഞു.