കാല്‍ഗറി: തിരുവനന്തപുരം ജില്ലയില്‍ പള്ളിത്തുറ കൊച്ചു ത്രേസ്യയ്ക്കും കുടുംബത്തിനും പാം ഇന്റര്‍നാഷണല്‍ കര്‍മ്മദീപം ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കുന്ന പതിനാലാമതു വീടിന്റെ അടിസ്ഥാന ശിലാസ്ഥാപനം നടന്നു.

To advertise here,

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പന്തളം എന്‍എസ്എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലൂമിനിയായ, 'പാം ഇന്റര്‍നാഷണല്‍' അവരുടെ നിര്‍ധനര്‍ക്കായുള്ള ഭവനദാന സഹായമായ 'കര്‍മ്മദീപം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 -ാമത് ഭവനം, 2025 ക്രിസ്മസ് ദിവസത്തിന് മുമ്പായി താക്കോല്‍ദാനം നടത്താന്‍ തക്കവിധത്തില്‍ വീടിന്റെ പണി നടന്നു വരുന്നു.

നാട്ടുകാരുടെയും, മുന്‍ കൗണ്‍സിലറായ ജെറാള്‍ഡിന്റെയും പാം ഇന്റര്‍നാഷണല്‍ പ്രസിഡന്റ്-അനില്‍ നായര്‍, സെക്രട്ടറി-നൗഷാദ്, ട്രഷറര്‍-അഖില്‍, സ്ഥാപക സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, മുന്‍ പ്രസിഡന്റുമാരായ തുളസീധരന്‍ പിള്ള, രാജേഷ് എം പിള്ള (കണ്‍വീനര്‍- കര്‍മ്മദീപം), അനില്‍ തലവടി (കോ-ഓര്‍ഡിനേറ്റര്‍ - കര്‍മ്മദീപം) എന്നിവരുടേയും നേതൃത്വത്തില്‍ ഭവനനിര്‍മാണം പുരോഗമിച്ചുവരുന്നു.

ഭവനദാന പദ്ധതി കൂടാതെ 'കര്‍മ്മ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ്', 'മാസംതോറുമുള്ള റൈസ് കിറ്റ് വിതരണം', 'വിദ്യാനിധി', ആരോഗ്യ സംരക്ഷണ പദ്ധതിയായ ' കരുതല്‍' തുടങ്ങി ജീവകാരുണ്യ മേഖലയില്‍ പാം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി