കൊച്ചി: കടവന്ത്രയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. പിറവം സ്വദേശി ജോസഫിനെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്. പ്രതി ആന്റപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. 

To advertise here,

ഇരുവരും തമ്മിൽ നേരത്തെ പരിചയക്കാരാണ് എന്നാണ് സൂചന. ജോസഫിന്റെ പണം ആന്റപ്പൻ കവർന്നിരുന്നു. ഇത് ജോസഫ് തിരിച്ചു ചോദിച്ചതിലുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആന്റപ്പനെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് കടവന്ത്ര പോലീസ് അറിയിച്ചു.