
കൊച്ചി: കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മകൻ ബാലുവിനെതിരായ സി.പി.എം നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്. തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസാണ് കലാ രാജുവിന്റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചെന്ന് പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് എഴുതിതള്ളുമെന്ന് കൂത്താട്ടുകുളം സി.ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കൂത്താട്ടുകുളത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സിബി പൗലോസിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമാകുന്നത്. സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിനെ എറണാകുളം ജില്ലാ സമ്മേളനത്തിൽ പാർട്ടി അനുകൂലിച്ചു. സമ്മേളനത്തിനിടെ നടന്ന ചർച്ചക്കിടെയാണ് പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പാർട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്നും സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Police find CPM leaders complaint against Kala Raju`s son, Balu, to be false
Published: 28 Jan 2025, 12:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented