31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വിവിധ വിഭാഗങ്ങളിലേക്കുള്ള സിനിമകൾ തിരഞ്ഞെടുത്തു. രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

To advertise here,

കലാപരമായ മികവും വ്യത്യസ്തമായ ആവിഷ്‌കാരശൈലിയും പുലർത്തുന്ന മലയാള ചിത്രങ്ങൾക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ പ്രേക്ഷകശ്രദ്ധയും അംഗീകാരവും ലഭ്യമാക്കുന്നതിനായി ഇത്തവണ 'മലയാള സിനിമ ക്രിട്ടിക്‌സ് ഡിസ്‌കവറി' എന്ന പേരിൽ പുതിയ വിഭാഗം ഉൾപ്പെടുത്തി. മലയാളത്തിലെ ശ്രദ്ധേയമായതും കലാപരമായ സവിശേഷതകൾ പുലർത്തുന്നതുമായ ചിത്രങ്ങളെ രാജ്യാന്തര ചലച്ചിത്രമേഖലയിലെ പ്രമുഖർക്കും നിരൂപകർക്കും പരിചയപ്പെടുത്തുകയും അവയ്ക്ക് കൂടുതൽ അന്താരാഷ്ട്ര പ്രേക്ഷകശ്രദ്ധയും ചലച്ചിത്രമേളകളിലെ പ്രാതിനിധ്യവും ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

 

തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ചിത്രങ്ങൾക്കായി പ്രത്യേക പ്രദർശനങ്ങളും നിരൂപക പരിചയപ്പെടുത്തലുകളും സംഘടിപ്പിക്കും. ചിത്രങ്ങളുടെ സംവിധായകരുമായും മറ്റ് ചലച്ചിത്രപ്രവർത്തകരുമായും സംവാദങ്ങൾക്കും അവസരമൊരുക്കും. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രോഗ്രാമർമാർ, ചലച്ചിത്ര നിരൂപകർ, മറ്റ് പ്രമുഖ ചലച്ചിത്രപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.