തിരുവനന്തപുരം: കിഫ്ബിയിൽ 30,000 കോടി രൂപയുണ്ടെന്ന മുൻ ധനകാര്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ വെബ്സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽനിന്ന് 2026 മാർച്ച് 31-ലെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെതന്നെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ തുകയാണ് ഉണ്ടായിരുന്നത്. അതേസമയം കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കിൽ തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ എങ്ങനെയാണ് 6521 കോടി രൂപയായതെന്നും മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയുടെ മുൻ ചെയർമാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം കിഫ്ബി സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കിഫ്ബിയുടെ കൈവശം 30,000 രൂപ പണമായും നിക്ഷേപമായും ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞത്. ഈ പണത്തിലാണ് സർക്കാരിന്റെ കണ്ണെന്നും ഐസക് പറഞ്ഞിരുന്നു.
Content Highlights: CM refutes Thomas Isaac's claim of Rs 30,000 crore in KIIFB., Audit records show actual KIIFB balance is Rs 10,633 crore as of March 31, 2026., Net KIIFB investment stands at Rs 6,521 crore after excluding treasury corpus funds., KIIFB total liability is reported to be around Rs 32,000 crore.
Published: 16 Oct 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented