തിരുവനന്തപുരം: ഇക്കൊല്ലം ഇതുവരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലിക്കേസുകളിൽ കൂടുതലും റവന്യൂ വകുപ്പിൽനിന്ന്. 56 കേസുകളിൽ 19 എണ്ണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെട്ടത്. തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടത് 12 കേസുകളിലാണ്. ഇതുവരെ 75 പ്രതികളെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്. പോലീസ് വകുപ്പിൽ നിന്നുള്ളവർ ഉൾപ്പെട്ട ആറു കേസുകളുണ്ട്. വിദ്യാഭ്യാസ വകുപ്പ്, കെഎസ്ഇബി ജീവനക്കാർ ഉൾപ്പെട്ട മൂന്നു വീതം കേസുകളും മറ്റു വകുപ്പുകളിൽ നിന്നായി 13 കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി തുടർന്നും മുന്നോട്ടു പോകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതിസംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്റെ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സാപ്പ് നമ്പരായ 9447789100-ലോ അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.
Content Highlights: Vigilance registers majority of bribery cases in Kerala`s Revenue Department this year. Learn more about the crackdown and how to report corruption.
Published: 25 Dec 2025, 06:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented