തിരൂർ (മലപ്പുറം): ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യംചെയ്തെന്ന വാർത്ത തള്ളി കായികവകുപ്പ് മുൻമന്ത്രി വി. അബ്ദുറഹ്മാൻ.

To advertise here,

തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും വാർത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം തിരൂരിൽ ‘മാതൃഭൂമി’യോട് പറഞ്ഞു. . മാധ്യമങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.

സ്പോൺസർഷിപ്പ് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു.

ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

Read more: ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ SIT ചോദ്യംചെയ്തു, ചോദ്യംചെയ്യൽ നീണ്ടത് 4 മണിക്കൂർ