തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനുള്ള എസ്‌ഐടി (പ്രത്യേക അന്വേഷണസംഘം) രൂപവത്കരിച്ചു. നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനാണ് അന്വേഷണച്ചുമതല. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

To advertise here,

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വീണയ്‌ക്കെതിരേ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

പരിക്കേറ്റതിന് പിന്നാലെ വീണയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കെഎസ്‌യുവിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേർ വധശ്രമത്തിന് അറസ്റ്റിലായിരുന്നു.