സോണിയാ ഗാന്ധിക്ക് എതിരായ ഇ.ഡി അന്വേഷണത്തെ ഇതുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാനുള്ള ഇ.ഡിയുടെ ശുപാർശയിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോവുക എന്നതാണ് സർക്കാർ സമീപനം. വിവിധ വശങ്ങൾ ആലോചിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
മെറിറ്റ് അനുസരിച്ചാണ് നടപടി. സോണിയാ ഗാന്ധിക്ക് എതിരായ ഇ.ഡി അന്വേഷണത്തെ ഇതുമായി താരതമ്യം ചെയ്യേണ്ടതില്ല. രണ്ടും രണ്ടു തരത്തിലുള്ള കേസുകളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കിഫ്ബിയുടെ ഭാരം കേരളത്തിലെ ജനങ്ങളുടെ തലയിലാണ് വന്നിരിക്കുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. ഒരൊറ്റ പദ്ധതിയും വരുമാനം ഉള്ളതല്ല. കാട്ടാന മുളങ്കാട്ടിൽ കയറിയത് പോലെയാണ് കടമെടുത്തതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മറ്റെന്തൊക്കെ ബദൽ മാർഗങ്ങൾ ഉണ്ട്. മിഷൻ സമുദ്ര പോലെ വരുമാനദായകമായ മാർഗങ്ങളാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Industry Minister PK Kunhalikutty remarked that the government will let the law take its course on the ED recommendation regarding Opposition Leader Pinarayi Vijayan, adding that decisions will be based purely on merit.
Published: 10 Sept 2026, 07:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented