തിരുവനന്തപുരം: പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ ഏർപ്പെടുത്തി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ല. കൊടുംകുറ്റവാളികൾക്കുമാത്രം ഇനി കൈവിലങ്ങിട്ടാൽ മതിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 13 വിഭാഗങ്ങളിൽവരുന്ന പ്രതികളെ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് ധരിപ്പിക്കാം. കൈവിലങ്ങ് ഉപയോഗിക്കുന്നതിനുമുൻപ് കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റാരോപിതന്റെ പെരുമാറ്റം, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുക്കണം.
രക്ഷപ്പെടാനുള്ള സാധ്യത, അക്രമസ്വഭാവം, സുരക്ഷാഭീഷണി എന്നിവയുണ്ടെങ്കിലേ വിലങ്ങ് അണിയിക്കാവൂ.
Content Highlights: Strict prohibition on using handcuffs as a form of punishment or humiliation., Handcuffs reserved strictly for high-risk criminals., Guidelines outline 13 specific categories where handcuffing is permitted., Decision to handcuff must be based on escape risk, violent behavior, and security threats.
Published: 22 Jul 2026, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented