ജൂനാഗഡ്: ദീപാവലി വിപണി ലക്ഷ്യമിട്ട് ശുദ്ധമായ നാടൻ നെയ്യ് എന്ന പേരിൽ രാസവസ്തുക്കളും കൃത്രിമ എണ്ണകളും കലർത്തിയ വ്യാജ നെയ്യ് നിർമിച്ച് വിറ്റ വൻ സംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. ജൂനാഗഡ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ആവണക്കെണ്ണ കച്ചവടത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ നെയ്യ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. പ്രതി കമലേഷ് സോധയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂനാഗഡ് മാർക്കറ്റ് യാർഡിന് സമീപമുള്ള 'കൃഷ്ണ ഇൻഡസ്ട്രീസ്' എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജ നെയ്യ് നിർമ്മാണം നടന്നിരുന്നത്. സോയാബീൻ എണ്ണ, ആവണക്കെണ്ണ, രാസവസ്തുക്കൾ, സിന്തറ്റിക് ഫ്ലേവറുകൾ, എസൻസുകൾ എന്നിവ വലിയ പാത്രങ്ങളിൽ മിക്സ് ചെയ്താണ് ഇവിടെ നെയ്യ് നിർമിച്ചിരുന്നത്. കണ്ടെയ്‌നറുകളിൽ ഘടിപ്പിച്ച പ്രത്യേക പൈപ്പ്‌ലൈൻ വഴി ഇവ നേരിട്ട് ടിന്നുകളിലേക്ക് പകർന്നു.
ഗുണനിലവാരമുള്ള 'ഗിർ പശുവിൻ നെയ്യ്' ആണെന്നും ആരോഗ്യദായകമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കിലോഗ്രാമിന് 600 രൂപ നിരക്കിൽ വിപണിയിൽ വിറ്റിരുന്നത്. വിപണിയിലെ വിശ്വാസ്യത നേടുന്നതിനായി പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലുകളിലും ലോഗോകളിലുമാണ് ടിന്നുകൾ പായ്ക്ക് ചെയ്തിരുന്നത്.
സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും എസൻസ് കുപ്പികളും അന്വേഷണസംഘം പിടിച്ചെടുത്തു. കഴിഞ്ഞ 4–5 വർഷമായി പ്രതി സമാനമായ തട്ടിപ്പ് നടത്തിവരികയാണെന്നും മുൻപും വ്യാജ നെയ്യ് നിർമാണത്തിന് ഇയാൾ പിടിയിലായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
പോലീസ് റെയ്ഡിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പിടിച്ചെടുത്ത സാമ്പിളുകൾ വഡോദരയിലെ സർക്കാർ ലാബിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഫുഡ് ഡിപ്പാർട്ട്മെന്റ് ഓഫീസർ ചിന്തൻ ത്രിവേദി അറിയിച്ചു. പരിശോധനാ ഫലം 14 ദിവസത്തിനകം ലഭ്യമാകും. സ്ഥിരമായി പരിശോധന നടത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Content Highlights: Gujarat police busted a fake ghee manufacturing unit in Junagadh., Soybean oil and castor oil mixed with chemicals were sold as pure cow ghee., Accused Kamlesh Sodha used fake brand labels to sell adulterated ghee for Rs 600 per kg., Authorities seized raw materials, equipment, and sent samples for lab testing.
Published: 26 Oct 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented