തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേതനം കൂട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്‌സൺ, മേയർ തുടങ്ങിയ പ്രധാനഭാരവാഹികൾക്ക് നിലവിലുള്ളതിന്റെ ഇരട്ടി വേതനം നൽകണമെന്നാണ് സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ് 75 ശതമാനവും കൗൺസിലർ/അംഗങ്ങൾക്ക് 50 ശതമാനവും കൂടും. കമ്മിഷന്റെ ശുപാർശ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചെന്നും ഏപ്രിലിൽ പുതുക്കിയവേതനം നൽകിത്തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 2021-ലാണ് മുൻപ് പരിഷ്‌കരിച്ചത്. മുൻജനപ്രതിനിധികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ക്ഷേമനിധി. ഇതിന് ഇക്കൊല്ലംതന്നെ 250 കോടി രൂപ സമാഹരിക്കും.
Content Highlights: Kerala budget announces significant salary hikes for local body representatives, including double honorarium for presidents & mayors. Welfare fund allocation also increased.
Published: 30 Jan 2026, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented