തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്ന് നേമം എൺഎൽഎയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, ഇതൊരു തെറ്റായ നടപടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മാസങ്ങളായി സമരംചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഒരു സർക്കാരിന്, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഒരു എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളും നേമം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും മണ്ഡലത്തിലെ വികസനത്തിനുമായി പൂർണമായും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചിരുന്നു. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആകെ ശമ്പളവും അലവൻസുകളും നിലവിലെ 1,08,000 രൂപയിൽനിന്ന് 1,22,000 രൂപയായാണ് ഉയർത്തുന്നത്. എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള തുക 70,000 രൂപയിൽനിന്ന് 98,000 രൂപയാകും. ഇതോടൊപ്പം മുൻ മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.
Content Highlights: Rajeev Chandrasekhar, MLA Salary Hike, Kerala Government, BJP, Ministers Salary, Financial Crisis, Kerala Politics
Published: 29 Oct 2026, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented