തിരുവനന്തപുരം: അവധിദിവസങ്ങളായ 20-നും 22-നും നാമനിർദേശപത്രിക സ്വീകരിക്കില്ല. ഇതോടെ ഇനി പത്രികനൽകാൻ വ്യാഴം, ശനി, തിങ്കൾ എന്നീ മൂന്നുദിനം മാത്രമാണുള്ളത്. തിങ്കളാഴ്ചയാണ് അവസാനദിവസം. 20-ന് റംസാൻ അവധിയും 22 ഞായറാഴ്ചയുമാണ്.

To advertise here,

പത്രികാസമർപ്പണത്തിന് ദിവസങ്ങൾ പരിമിതമായതിനാൽ അവധിദിവസങ്ങളിലും പത്രികസ്വീകരിക്കാൻ ക്രമീകരണം ഒരുക്കുകയോ, തീയതി നീട്ടുകയോ വേണമെന്ന് രാഷ്ട്രീയപ്പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവധിദിവസം പത്രിക സ്വീകരിക്കാൻ വ്യവസ്ഥയില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ബുധനാഴ്ച വ്യക്തമാക്കി. തീയതി നീട്ടണമെങ്കിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതിനൽകണം.

പിണറായി വിജയൻ ഇന്ന് പത്രിക നൽകും

ധർമടം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച 11-ന് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ നാമനിർദേശപത്രിക നൽകും.