കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.
ജഡ്ജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണ്. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുകയും ചെയ്യും. അങ്ങനെയിരിക്കെ എന്തിനാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്തിനാണ് ഈ കേസിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) വെച്ചിരിക്കുന്നതെന്നും, സമാനമായ എല്ലാ കേസുകളിലും എസ്ഐടിയെ വെച്ചാണോ അന്വേഷണം നടത്തുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.
Content Highlights: The Kerala High Court granted anticipatory bail to the judge whose 17-year-old son is an accused in the Cheranalloor hit-and-run case, questioning the government on the necessity of police custody.
Published: 05 Nov 2026, 01:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented