പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയതെന്ന കേസില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ നാരായണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

To advertise here,

2022 നവംബറിലാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവമുണ്ടാകുന്നത്. സുനില്‍ തിരുവല്ല പോലീസ് സ്‌റ്റേഷനിലായിരുന്നപ്പോഴാണ് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ കയ്യിലാക്കിയ സുനില്‍ യുവതിക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചതായാണ് പരാതി. സന്ദേശമയക്കല്‍ ഒരു ശല്യമായി മാറിയതോടെയാണ് യുവതി പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് ഓഫീസറായ സുനിലിനെതിരെ കേസെടുത്തിരുന്നു.

യുവതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുനിലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.