കൊച്ചി: ജനാധിപത്യത്തിന്റെ ഉത്സവം ഏറ്റെടുത്ത് ജനം. എല്ലാ മണ്ഡലങ്ങളിലും അതിരാവിലെ മുതൽ കനത്ത പോളിങ്ങാണ്. ഏറക്കുറേ എല്ലാ ജില്ലകളിലും രണ്ടുമണിയോടെ പോളിങ് 50 ശതമാനം കടന്നു. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി ബൂത്തുകളിലേക്ക് ഒഴുകിയെത്തി. എസ്.ഐ.ആറിനെത്തുടർന്ന് ഇത്തവണ വോട്ടിങ് ശതമാനം കൂടുമെന്നാണ് സൂചന. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് ചെയ്തു. അതിനിടെ തൃശ്ശൂർ വാണിയംപാറ ഇ.കെ.എം.യു.പി. സ്‌കൂളിൽനിന്ന് വോട്ടുചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-65) ആണ് മരിച്ചത്.

To advertise here,