കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വാക്‌പോരുമായി കേരള കത്തോലിക് ബിഷപ്‌സ് കൗണ്‍സിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിമര്‍ശിച്ചു. ഇതിന് മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി.

To advertise here,

സര്‍ക്കാരിനെ മദ്യനയത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രസ്താവനയില്‍ പ്രതിപക്ഷത്തെക്കുറിച്ച് ഒരു വരിയില്‍ മാത്രമാണ് പരാമര്‍ശമുണ്ടായിരുന്നത്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി.ബിസിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

കഴിഞ്ഞദിവസമാണ് പുതിയ വെളിപ്പെടുത്തല്‍ വന്നത്. പിന്നാലെ പ്രതിപക്ഷം സമരം തുടങ്ങി, യു.ഡി.എഫിന്റെ ഭരണകാലത്ത് അവര്‍ വളരെ ശക്തിയായി ഇതൊക്കെ നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്് മറുപടിയുമായി കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന അധ്യക്ഷന്‍ പ്രസാദ് കുരുവിള രംഗത്തെത്തി. സംസ്ഥാനത്ത് ഉടനീളം മുക്കിലും മൂലയിലും ബാറുകള്‍ അനുവദിച്ച് ജനദ്രോഹപരമായ മദ്യനയം രൂപവത്കരിക്കുന്ന കാലഘട്ടത്തില്‍ അതിനെതിരായി എന്തുകൊണ്ട് നിലപാട് എടുക്കാന്‍ സാധിച്ചില്ലെന്ന അദ്ദേഹം ചോദിച്ചു. എന്തിനാണ് കെ.സി.ബി.സിയേയും മദ്യവിരുദ്ധസമിതിയേയും വെറുതേ പഴിചാരുന്നതെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ചെയ്യേണ്ടസമയത്ത് ചെയ്തില്ലന്നെതാണ് ഏറ്റവും വലിയ പരാജയമെന്നും പ്രസാദ് കുരുവിള അഭിപ്രായപ്പെട്ടു.